സര്‍ക്കാരിന്റെ മര്‍ക്കട മുഷ്ടിക്കെതിരായ വിധിയെന്ന് കെപിഎ മജീദ്

സര്‍ക്കാരിന്റെ മര്‍ക്കട മുഷ്ടിക്കെതിരായ വിധിയെന്ന് കെപിഎ മജീദ്

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതിയ വോട്ടര്‍ പട്ടിക സംബന്ധിച്ച ഹൈക്കോടതി വിധി സര്‍ക്കാരിന്റെ മര്‍ക്കട മുഷ്ടിക്കെതിരായ വിധിയാണെന്നു മുസ് ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. പുതിയ വോട്ടര്‍പട്ടികയെന്നത് സാമ്പത്തിക ബാധ്യതയാണെന്ന സര്‍ക്കാര്‍ വാദം തള്ളുന്നതാണ് ഹൈക്കോടതി നിര്‍ദേശം. തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. യാതൊരുവിധ സാമ്പത്തിക ബാധ്യതയും പുതിയ വോട്ടര്‍ പട്ടിക മൂലം ഉണ്ടാവില്ല. ജീവനക്കാര്‍ക്കും ഇതുമൂലം ഒരു പ്രയാസമുണ്ടാവില്ല. ബൂത്തടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക ഉണ്ടാക്കാന്‍ ജീവനക്കാര്‍ ഇനി ഒരു സര്‍വേ നടത്തുകയോ വീടുകള്‍ തോറും കയറിയിറങ്ങുകയോ ചെയ്യേണ്ടതില്ലെന്നും മജീദ് പറഞ്ഞു.
RELATED STORIES

Share it
Top