Latest News

എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് ചൊവ്വാഴ്ച കോഴിക്കോട് സ്വീകരണം

എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് ചൊവ്വാഴ്ച കോഴിക്കോട് സ്വീകരണം
X

കോഴിക്കോട്: എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് ചൊവ്വാഴ്ച കോഴിക്കോട് സ്വീകരണം നല്‍കും. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ചൊവ്വ വൈകീട്ട് നാലിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനം പാര്‍ട്ടിയുടെ പ്രഥമ ദേശീയ അധ്യക്ഷന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷ വഹിക്കും.

ദേശീയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട മലയാളികളായ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി, ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍, ദേശീയ പ്രവര്‍ത്തക സമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട പ്രഫ. പി കോയ, സി പി എ ലത്തീഫ്, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, അഡ്വ. കെ പി മുഹമ്മദ് ശരീഫ്, പി പി മൊയ്തീന്‍ കുഞ്ഞ്, സഹീര്‍ അബ്ബാസ് എന്നീ നേതാക്കള്‍ക്കാണ് സ്വീകരണം നല്‍കുന്നത്.

Next Story

RELATED STORIES

Share it