Latest News

മഴ കനത്തു: വാഹനങ്ങളുമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കോട്ടയം ജില്ലാ കലക്ടര്‍

മഴ കനത്തു: വാഹനങ്ങളുമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കോട്ടയം ജില്ലാ കലക്ടര്‍
X

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ വാഹനങ്ങളുമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കോട്ടയം ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കോട്ടയത്തെ പല റോഡുകളിലും പ്രദേശങ്ങളിലും വെള്ളപ്പൊക്കെ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് കലക്ടറുടെ നിര്‍ദേശം. ഏതൊക്കെ റോഡുകളെയാണ് ഇത് ബാധിക്കുകയെന്ന് വ്യക്തമല്ല.

മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ജില്ലാ, താലൂക്ക് കേന്ദ്രീകരിച്ചാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. കോട്ടയത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it