Latest News

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തുന്നു; തീരുമാനം ഇന്നുണ്ടായേക്കും

ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി എത്താന്‍ കോടിയേരിക്കുണ്ടായിരുന്ന ധാര്‍മിക തടസം നീങ്ങിയെന്ന വിലയിരുത്തലിലാണ് വിഷയം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തുന്നു; തീരുമാനം ഇന്നുണ്ടായേക്കും
X

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയെത്തുന്നു. ഇതു സബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്നാണ് റിപോര്‍ട്ട്.

ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം പരിഗണിക്കും. മകന്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി എത്താന്‍ കോടിയേരിക്കുണ്ടായിരുന്ന ധാര്‍മിക തടസം നീങ്ങിയെന്ന വിലയിരുത്തലിലാണ് വിഷയം അടിയന്തിര പ്രാധാന്യത്തോടെ സംസ്ഥാന സമിതി പരിഗണിച്ചത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു വര്‍ഷം മുമ്പായിരുന്നു കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നത്. നിലവില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാന തലത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് കോടിയേരി മടങ്ങിയെത്തുന്നത്.

Next Story

RELATED STORIES

Share it