Latest News

കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു
X

കല്‍പറ്റ: കോണ്‍ഗ്രസ് നേതാവും മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും സുല്‍ത്താന്‍ ബത്തേരി , കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളിലെ എംഎല്‍എയുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ (85) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖങ്ങളാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

എ.കെ. ആന്റണി മന്ത്രിസഭയില്‍ 1995 മുതല്‍ ഭക്ഷ്യം, പൊതുവിതരണം മന്ത്രിയായിരുന്നു.ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ 2004 മുതല്‍ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. 14 ജനുവരി 2006-ല്‍ രാജിവെച്ചു. മൂന്ന് തവണ ബത്തേരിയില്‍ നിന്നും മൂന്ന് തവണ കല്‍പ്പറ്റയില്‍ നിന്നും എംഎല്‍എ ആയി. ഒരു തവണ തോറ്റു. കോഴിക്കോട് റൂറല്‍ ഡിസിസി പ്രസിഡണ്ടായിരുന്നു. കേണിച്ചിറയില്‍ സ്‌കൂള്‍ അധ്യാപകനായിരിക്കെ രാജിവെച്ചാണ് മുഴുവന്‍ സമയ പൊതു പ്രവര്‍ത്തനത്തിലേക്ക് കടന്നത്. 2011 ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളില്‍ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തുവെങ്കിലും ചുമതലകള്‍ നല്‍കിയിരുന്നില്ല.




Next Story

RELATED STORIES

Share it