Latest News

മുസ്‌ലിംകളെ കൊല്ലുക; അഴുക്കു ചാലില്‍ വലിച്ചെറിയുക: വാട്‌സാപ്പ് സന്ദേശം പ്രാവര്‍ത്തികമാക്കിയപ്പോള്‍ കൊല്ലപ്പെട്ടത് 9 മുസ്‌ലിംകള്‍

'കട്ടാര്‍ ഹിന്ദു ഏകത' എന്ന വാട്സ്ആപ്പ് ഗ്രൂപ്പാണ് കലാപകാരികള്‍ ഉപയോഗിച്ചത്. ''മുസ്ലിംകളെ കൊല്ലുക'', ''മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ വലിച്ചെറിയുക'' എന്നിങ്ങനെയുള്ള ആഹ്വാനങ്ങളാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ നടത്തിയത്.

മുസ്‌ലിംകളെ കൊല്ലുക; അഴുക്കു ചാലില്‍ വലിച്ചെറിയുക: വാട്‌സാപ്പ് സന്ദേശം പ്രാവര്‍ത്തികമാക്കിയപ്പോള്‍ കൊല്ലപ്പെട്ടത് 9 മുസ്‌ലിംകള്‍
X
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ ആസൂത്രണം ചെയ്ത കലാപത്തില്‍ മുസ്‌ലിംകളെ കൊലപ്പെടുത്തുന്നതിന് വേണ്ടിമാത്രം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയിരുന്നെന്ന് പോലിസ്. ആമിന്‍, ഭുരെ അലി, ഹംസ എന്നീ മൂന്നു പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 125 അംഗങ്ങളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് അക്രമികള്‍ സംഘം ചേര്‍ന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.


'കട്ടാര്‍ ഹിന്ദു ഏകത' എന്ന വാട്സ്ആപ്പ് ഗ്രൂപ്പാണ് കലാപകാരികള്‍ ഉപയോഗിച്ചത്. ''മുസ്ലിംകളെ കൊല്ലുക'', ''മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ വലിച്ചെറിയുക'' എന്നിങ്ങനെയുള്ള ആഹ്വാനങ്ങളാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ നടത്തിയത്. ആവശ്യമുള്ളപ്പോള്‍ ആളുകളെ സംഘടിപ്പിച്ചതും തോക്കുകള്‍ ആവശ്യപ്പെട്ടതും ഈ ഗ്രൂപ്പിലൂടെയായിരുന്നു.


2020 ഫെബ്രുവരി 25 ഉച്ച മുതല്‍ ഫെബ്രുവരി 26ന് അര്‍ധരാത്രി വരെ ഭഗീരതി വിഹാര്‍, ഇ-ബ്ലോക്ക് എന്നിവിടങ്ങളിലാണ് ഹിന്ദുത്വ അക്രമികള്‍ സംഘടിച്ചത്. വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി അവരുടെ പേര്, വിലാസം, തിരിച്ചറിയല്‍ രേഖ എന്നിവ ചോദിക്കുകയും മുസ്‌ലിം ആണെന്നു കണ്ടാല്‍ 'ജയ് ശ്രീ റാം' വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു ചെയ്തത്. ഇത്തരത്തില്‍ അവര്‍ക്കുമുന്നിലെത്തിയ ഒമ്പത് മുസ്‌ലിംകളെയാണ് ഹിന്ദുത്വ അക്രമികള്‍ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ എറിഞ്ഞത്. ഇതിനു പുറമെ നിരവധി പേരെ അക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു.


ലോകേഷ് സോളങ്കി (19), പങ്കജ് ശര്‍മ (31), അങ്കിത് ചൗധരി (23), പ്രിന്‍സ് (22), ജതിന്‍ ശര്‍മ (19), ഹിമാന്‍ഷു താക്കൂര്‍ (19), വികാസ് പഞ്ചാല്‍ (20), റിഷാബ് ചൗധരി (20), സുമിത് ചൗധരി (23), എന്നിവരെയാണ് മൂന്ന് കുറ്റപത്രങ്ങളിലായി പ്രതി ചേര്‍ത്തിട്ടുള്ളത്. വാട്‌സ്ആപ്പ് സംഭാഷണങ്ങളെ പ്രധാന തെളിവുകളായി കണക്കാക്കുമെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. അക്രമി സംഘത്തിലെ


12 പേരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ''ഈ ഗ്രൂപ്പിലെ മറ്റംഗങ്ങളെ സംബന്ധിച്ച അന്വേഷണം തുടരുന്നുണ്ടെന്നും കോടതിയെ അറിയിച്ചു.




Next Story

RELATED STORIES

Share it