കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റില്‍

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ യുവാവിനെ വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റിലായി. കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം സ്വദേശി ഇര്‍ഷാദുല്‍ ഫാരിസിനെ (34) യാണ് തട്ടിക്കൊണ്ടുപോയത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തെത്തിയ സംഘം യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
15കാരിയെ പീഡിപ്പിച്ചെന്നാരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം അഞ്ചുപേരാണ് അറസ്റ്റിലായത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പോലിസ് സംഘം ഇവരെ പിന്തുടര്‍ന്ന് 20 കിലോമീറ്റര്‍ അകലെ മലമുകളില്‍ നിന്നും യുവാവിനെ കണ്ടെത്തി. പ്രതികളെ ചക്കാലക്കലെ കുന്ന് വളഞ്ഞാണ് പോലിസ് പിടികൂടിയത്.
രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. പിടികൂടിയ പ്രതികളെ പുലര്‍ച്ചയോടെ മെഡിക്കല്‍ കോളജ് സ്‌റ്റേഷനിലെത്തിച്ചു. ഇവര്‍ തട്ടിക്കൊണ്ടുപോയ യുവാവ് പ്രദേശത്തെ ഒരു പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പോലിസ് അറിയിച്ചു. ഇതില്‍ പ്രകോപിതരായ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇര്‍ഷാദിനെതിരേ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT