Latest News

തട്ടിക്കൊണ്ടുപോയി, നഗ്നനാക്കി മര്‍ദ്ദിച്ചു; ദലിതനായ പതിനാറുകാരനു നേരെ ആക്രമണം

തട്ടിക്കൊണ്ടുപോയി, നഗ്നനാക്കി മര്‍ദ്ദിച്ചു; ദലിതനായ പതിനാറുകാരനു നേരെ ആക്രമണം
X

ബറേലി: ദലിതനായ പതിനാറുകാരനു നേരെ ആക്രമണം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നഗ്നനാക്കി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഡിസംബര്‍ 31ന് ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. കുട്ടിയെ കുറച്ചു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയും ഒരു കുളത്തിനു സമീപം വച്ച് ആക്രമിക്കുകയുമായിരുന്നു. കൂട്ടത്തിലുളള പ്രതിയുടെ സഹോദരിയുമായി സോഷ്യല്‍ മീഡിയയിലുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിന്റെ കാരണമെന്ന് പതിനാറുകാരന്റെ മാതാവ് പറയുന്നു.

അടിയേറ്റ കുട്ടി സ്ഥലത്തുനിന്നു ഓടി രക്ഷപ്പെടുകയായിരുന്നു. ക്രൂര പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പ്പെടെ മൂന്നു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it