Latest News

സൗദിയില്‍ മലയാളി കുഴഞ്ഞു വീണ് മരിച്ചു

സൗദിയില്‍ മലയാളി കുഴഞ്ഞു വീണ് മരിച്ചു
X

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ കൊല്ലം സ്വദേശി കുഴഞ്ഞുവീണ് മൂലം മരിച്ചു. മുകുന്ദപുരം കോയിവിള പുത്തന്‍ സങ്കേതം പുതിയ വീട്ടില്‍ ഷറഫുദ്ദീന്‍ (64) ആണ് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചത്. ഇവിടെ ജോലി ചെയ്യുന്ന മകന്റെ അടുത്തേക്ക് ഭാര്യ ലൈലാ ബീവിക്കൊപ്പം ഒരു മാസം മുമ്പാണ് നാട്ടില്‍ നിന്നും വന്നത്.

ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരി കഴിഞ്ഞു വീട്ടിലെത്തി ഭക്ഷണത്തിനു ശേഷം വിശ്രമിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലം സൗദിയില്‍ ജോലി ചെയ്തിരുന്ന ഷറഫുദ്ധീന്‍ ഏതാനും വര്‍ഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് പോയി നാട്ടില്‍ വിശ്രമജീവിതത്തില്‍ ആയിരുന്നു. അതിനിടയിലാണ് മകന്റെ അടുത്തേക്ക് സന്ദര്‍ശന വിസയില്‍ വന്നത്. മകന്‍: ഷെഫിന്‍, മരുമകള്‍: ജസ്‌ന. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജുബൈലില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ സന്നദ്ധ പ്രവര്‍ത്തകന്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Next Story

RELATED STORIES

Share it