സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന നീക്കങ്ങളെ കേരളം കരുതിയിരിക്കുക : ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം
പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനക്ക് ശേഷം കേരളത്തില്‍ ധ്രുവീകരണ ശ്രമങ്ങള്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്
ദമ്മാം: സാമുദായിക സൗഹാര്‍ദ്ദവും, സഹവര്‍ത്തിത്വവും തകര്‍ക്കുന്ന നീക്കങ്ങളില്‍ നിന്നും മതമേലധ്യക്ഷന്മാരും, സ്ഥാപനങ്ങളും വിട്ടുനില്‍ക്കണമെന്നും, വെറുപ്പിന്റെ വാഹകരായ സംഘപരിവാറിന്റെ കെണിയില്‍ പെടാതെ ഫാഷിസ്റ്റ് തേര്‍വാഴ്ചയുടെ കാലത്ത് ഒന്നിച്ച് നില്‍ക്കേണ്ട ന്യൂനപക്ഷ സമൂഹങ്ങള്‍ തമ്മിലടിക്കുന്നത് ആത്മഹത്യാപരമാണെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനക്ക് ശേഷം കേരളത്തില്‍ ധ്രുവീകരണ ശ്രമങ്ങള്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. ഒരു സമുതായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി അത്യന്തം ഹീനമായ രീതിയില്‍ തന്റെ പദവി ദുരുപയോഗം ചെയ്ത പാലാ ബിഷപ്പ് കേരള സമൂഹത്തോട് മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കണം.
പാലാ ബിഷപ്പിന്റെ പ്രസ്താവനക്ക് പിന്നാലെ താമരശ്ശേരി രൂപതക്ക് കീഴിലുള്ള പള്ളികളില്‍ വിശ്വാസികള്‍ക്ക് പരിശീലനത്തിനായി പുറത്തിറക്കിയ 'സത്യങ്ങളും വസ്തുതകളും' എന്ന കൈ പുസ്തകത്തില്‍ ഇസ്‌ലാം മത വിശ്വാസികളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ചത് ക്രിസ്ത്യന്‍ സമൂഹത്തില്‍ ഇത്തരം പുരോഹിതര്‍ നടത്തിക്കൊണ്ടിരിക്കുന്ന പരമത വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ആഴം എത്രത്തോളം എന്നത് മതേതര കേരളം ഏറെ ആശങ്കയോടെയാണ് നോക്കി കാണുന്നത്.
ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന താമരശ്ശേരി രൂപതക്ക് കീഴിലുള്ള ഈ പുസ്തകം പിന്‍വലിക്കണമെന്നും,വിഭാഗീയത പരത്തുന്ന നീക്കങ്ങളെ നിയന്ത്രിക്കുന്നതിന് കേരള സര്‍ക്കാര്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ട.
ബ്ലോക്ക് പ്രസിഡന്റ് സുബൈര്‍ നാറാത്ത് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ശരീഫ് കൊടുവള്ളി, അഹമ്മദ് സൈഫുദ്ദീന്‍, നാസര്‍ ഉളിയില്‍, നൗഫല്‍ പന്തളം, റെനീഷ് പാണക്കാട് സംസാരിച്ചു
RELATED STORIES
ഹജ്ജ് സേവനത്തിനായി ഐസിഎഫ്, ആര്‍എസ് സി 5000 വോളന്റിയര്‍മാരെ സജ്ജരാക്കും
20 May 2024 5:02 PM GMT1.08 കോടിയുടെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; കൂട്ടുപ്രതിയെ...
20 May 2024 4:48 PM GMTകൊലയാളിക്കൊപ്പം ഇരയ്ക്കും അറസ്റ്റ് വാറണ്ട്; റദ്ദാക്കണമെന്ന് ഹമാസും...
20 May 2024 4:37 PM GMTചെട്ടിപ്പടി ഗുണ്ടാ ആക്രമണം: പ്രതികള്‍ റിമാന്റില്‍
20 May 2024 4:18 PM GMTസംസ്ഥാന ഹജ്ജ് ക്യാംപിന് കരിപ്പൂരില്‍ തുടക്കം
20 May 2024 3:44 PM GMTഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന്
20 May 2024 1:18 PM GMT