Latest News

കേരള ബജറ്റ് 2022-23: പി കൃഷ്ണപ്പിള്ള, ചെറുശ്ശേരി, ചാവറ അച്ഛന്‍, എഴുത്തച്ഛന്‍ സ്മാരകങ്ങള്‍...

കേരള ബജറ്റ് 2022-23: പി കൃഷ്ണപ്പിള്ള, ചെറുശ്ശേരി, ചാവറ അച്ഛന്‍, എഴുത്തച്ഛന്‍ സ്മാരകങ്ങള്‍...
X

തിരുവനന്തപുരം; ഇത്തവണത്തെ ബജറ്റില്‍ നിരവധി സ്മാരകങ്ങള്‍ക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പണം നീക്കിവച്ചിട്ടുണ്ട്. പി കൃഷ്ണപ്പിള്ള, ചെറുശ്ശേരി, ചാവറ അച്ഛന്‍, എഴുത്തച്ഛന്‍, എംഎസ് വിശ്വനാഥന്‍, പണ്ഡിറ്റ് കറുപ്പന്‍ എന്നിവരുടെ സ്മാരകങ്ങള്‍ക്കാണ് പണം നീക്കിവച്ചത്.

വൈക്കത്ത് സ്ഥാപിക്കുന്ന പി കൃഷ്ണപ്പിള്ള സ്മാരകത്തിന് 2 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കൊട്ടാരക്കര തമ്പുരാന്‍ കഥകളി പഠന കേന്ദ്രത്തിനും പണം നീക്കിവച്ചിട്ടുണ്ട്, 2 കോടി.

കണ്ണൂരിലെ ചിറയ്ക്കലിലെ ചെറുശ്ശേരി സ്മാരകത്തിന് 2 കോടി നല്‍കും.

ചാവറ അച്ചന്റെ സ്മരണക്ക് മാന്നാനത്ത് സ്ഥാപിക്കുന്ന ചാവറ സ്മാരകത്തിന് 1 കോടി നല്‍കും.

എംഎസ് വിശ്വനാഥന്റെ സ്മാരകം പാലക്കാടാണ് സ്ഥാപിക്കുക. അതിന് 1 കോടി നല്‍കും.

പണ്ഡിറ്റ് കറുപ്പന്‍ സ്മാരകം ചേരാനെല്ലൂരില്‍ സ്ഥാപിക്കും. അതിന് 30 ലക്ഷം വകയിരുത്തി.

Next Story

RELATED STORIES

Share it