Latest News

കേരള ബജറ്റ് 2022-23: പട്ടിക ജാതി വിഭാഗങ്ങളുടെ വികസനത്തിന് 1935.38 കോടി; പാലക്കാട് മെഡിക്കല്‍ കോളജിന് 70 കോടി

കേരള ബജറ്റ് 2022-23: പട്ടിക ജാതി വിഭാഗങ്ങളുടെ വികസനത്തിന് 1935.38 കോടി; പാലക്കാട് മെഡിക്കല്‍ കോളജിന് 70 കോടി
X

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ പട്ടികജാതിക്കാര്‍ക്കായി 1935.38 കോടി രൂപ മാറ്റിവച്ചു. ഭൂരഹിതരായ കുടുബങ്ങള്‍ക്ക് വീട് നിര്‍മിക്കാനും ഭൂമി വാങ്ങാനും 180 കോടിയാണ് മാറ്റിവച്ചത്. വീടുകളുടെ പണി പൂര്‍ത്തീകരിക്കാനും വീടുകള്‍ പുനരുദ്ധരിക്കാനും 205 കോടി നല്‍കും. പഠനമുറി നിര്‍മാണത്തിനും ഇത് ഉപയോഗിക്കാം.

പട്ടിക ജാതിക്കാരുടെ വികസന പരിപാടികള്‍ക്ക് 50 കോടി അനുവദിച്ചു.

പട്ടികജാതി വിഭാഗക്കാരുടെ പെണ്‍മക്കളുടെ വിവാഹാവശ്യത്തിനായി മാതാപിതാക്കള്‍ക്ക് ധനസഹായമായി 1.25 ലക്ഷം രൂപ നല്‍കും. ഇതിന് 83.39 കോടി നീക്കിവച്ചു.

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍, കെട്ടിടനിര്‍മാണത്തിനുള്ള ഭൂമി വാങ്ങല്‍ എന്നിവക്ക് 325.61 കോടി രൂപ നല്‍കും. പാലക്കാട് ഗവ. മെഡിക്കല്‍ കോളജിന് 70 കോടി നല്‍കും.

Next Story

RELATED STORIES

Share it