കെനിയന്‍ ആഡംബര ഹോട്ടലില്‍ ആക്രമണം; 9 അല്‍ഷബാബ് പോരാളികള്‍ പിടിയിലെന്ന്
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ നടപടിക്കെതിരേയുള്ള പ്രതിഷേധമാണ് ഹോട്ടല്‍ ആക്രമണമെന്ന് അല്‍ ഷബാബ് പ്രസ്താവിച്ചിരുന്നു.

നെയ്‌റോബി: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ 21 പേര്‍ കൊല്ലപ്പെട്ട ആഡംബര ഹോട്ടലിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പത് അല്‍ ഷബാബ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോലിസ് നടത്തിയ തിരച്ചിലിലാണ് ഹോട്ടലില്‍ ആക്രമണം നടത്താന്‍ സായുധരെ സഹായിച്ച ഒമ്പതുപേരെ പിടികൂടിയത്. കഴിഞ്ഞദിവസമാണ് ഡുസിട്ട്ഡി2 എന്ന ആഡംബര ഹോട്ടലിനു നേരെ സായുധര്‍ ആക്രമണം നടത്തിയത്. വെസ്റ്റ്‌ലാന്‍ഡ്‌സ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലും ഓഫിസുകളും വീടുകളും ഉള്‍കൊള്ളുന്ന സമുച്ചയത്തിനു നേരെ സായുധര്‍ സ്‌ഫോടനവും വെടിവയ്പ്പും നടത്തുകയായിരുന്നു. ആക്രമണത്തില്‍ 21പേര്‍ മരിക്കുകയും പോലിസ് തിരിച്ചടിയില്‍ അഞ്ചു സായുധര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ നടപടിക്കെതിരേയുള്ള പ്രതിഷേധമാണ് ഹോട്ടല്‍ ആക്രമണമെന്ന് അല്‍ ഷബാബ് പ്രസ്താവിച്ചിരുന്നു. ആക്രമണത്തില്‍ ഒരു യുഎസ് പൗരനും കൊല്ലപ്പെട്ടിരുന്നു.
RELATED STORIES
പിഎസ്ജി ജെഴ്സിയില്‍ മെസ്സിയുടെ അവസാന മല്‍സരം ക്ലെര്മോണ്ടിനെതിരേ;...
1 Jun 2023 2:34 PM GMTഫ്രഞ്ച് ലീഗില്‍ പിഎസ്ജി ചാംപ്യന്മാര്; ബുണ്ടസാ ലീഗില്‍ തുടര്‍ച്ചയായ...
28 May 2023 5:52 AM GMTബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപം; മൂന്ന് പേര്‍ ...
23 May 2023 1:20 PM GMTതുടര്‍ച്ചയായ മൂന്നാം തവണയും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം...
21 May 2023 9:59 AM GMTഐപിഎല്‍ 2023 സീസണ് പ്ലേ ഓഫിലേക്ക് ആരെല്ലാം...?
20 May 2023 12:41 PM GMTചാംപ്യന്‍സ് ലീഗ്; റയലിനെ കടപുഴക്കി സിറ്റി; ഫൈനലില്‍ ഇന്റര്മിലാന്...
18 May 2023 6:13 AM GMT