കാവനാട്ടെ ഗൃഹനാഥന്റെ മരണം കൊലപാതകം; മരുമക്കള്‍ അറസ്റ്റില്‍

കൊല്ലം: കാവനാട്ട് കുടുംബവഴക്കിനിടെ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളുടെ മരണം കൊലപാതകമെന്ന് പോലിസ്. കാവനാട് സ്വദേശി ജോസഫിന്റെ (50) മരണമാണ് കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇയാളുടെ മരുമക്കളായ കാവനാട് മഠത്തില്‍ കായല്‍വാരം പ്രവീണ്‍ ഭവനത്തില്‍ പ്രവീണ്‍ (29), കാവനാട് സെന്റ് ജോസഫ് ഐലന്റില്‍ ആന്റണി (27) എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ച് വീട്ടിലെത്തിയ ജോസഫ് വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനിടെ മരുമക്കള്‍ പിടിച്ചുതള്ളിയപ്പോള്‍ ഇയാള്‍ നിലത്തുവീണു. വീഴ്ചയില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ബോധരഹിതനായി വീണ ജോസഫിനെയും കുത്തേറ്റ ഭാര്യയെയും ആശുത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരിച്ചു. ഭാര്യ എലിസബത്ത് ഇപ്പോഴും ചികില്‍സയിലാണ്.
RELATED STORIES
'ജയിലില് കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTപ്രവാസിയില്നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില് ഓവര്സിയര്...
25 Sep 2023 3:39 PM GMTകാസര്കോട് ബദിയടുക്കയില് സ്കൂള് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTഷാരോണ് വധക്കേസില് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMT