Latest News

കര്‍ണാടക ലജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പു ഫലം പുറത്തുവിട്ടു; ഭരണ കക്ഷിയായ ബിജെപിക്കും ഭൂരിപക്ഷമില്ല

കര്‍ണാടക ലജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പു ഫലം പുറത്തുവിട്ടു; ഭരണ കക്ഷിയായ ബിജെപിക്കും ഭൂരിപക്ഷമില്ല
X

ബെംഗളൂരു: കര്‍ണാടകയില്‍ ഭരണപക്ഷത്തുള്ള ബിജെപിക്ക് ലജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ല. 25 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 11 സീറ്റ് നേടി. കോണ്‍ഗ്രസ്സും 11 സീറ്റാണ് നേടിയത്. എച്ച് ഡി കുമാരസ്വാമിയുടെ ജനതാദള്‍ സെക്കുലറിന് നേരത്തെക്കാള്‍ സീറ്റുകളുടെ എണ്ണം കുറഞ്ഞു.

ആറ് സീറ്റില്‍ മല്‍സരിച്ച ജനതാദള്‍ സെക്കുലറിന് രണ്ട് സീറ്റുമാത്രമാണ് ലഭിച്ചത്.

ഒഴിവുണ്ടായിരുന്ന 25 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ ആവശ്യത്തിന് സീറ്റ് ലഭിച്ചാല്‍ ബില്ലുകള്‍ പാസ്സാക്കാന്‍ ജെഡിയുവിന്റെ സഹായം വേണ്ടിവരില്ലെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍.

75 അംഗ കൗണ്‍സിലില്‍ ഒരു പാര്‍ട്ടിക്ക് 38 സീറ്റുണ്ടായാലാണ് കേവല ഭൂരിപക്ഷം ലഭിക്കുക. ഇന്നത്തേതടക്കം 36 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 2 സീറ്റ് കുറവ്. അതായത് കഴിഞ്ഞ തവണത്തെപ്പോലെ ബില്ല് പാസാക്കാന്‍ ജെഡിയുവിന്റെ സഹായം വേണ്ടിവരും.

ലജിസ്‌ളേറ്റീവ് കൗണ്‍സിലില്‍ കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ 29ആയിരുന്നു. ഇപ്പോള്‍ 26ആയി. നേരത്തെ ബിജെപിക്ക് 32 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതാണ് 36 ആയി ഉയര്‍ന്നത്. ജെഡിയു 12ല്‍ നിന്ന് 10ആയി.

വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്.

Next Story

RELATED STORIES

Share it