ട്വിറ്റര്‍ എം ഡി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞു
BY NAKN24 Jun 2021 1:15 PM GMT
X
NAKN24 Jun 2021 1:15 PM GMT
ബംഗളുരു: ട്വിറ്റര്‍ എം ഡി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞു. ജൂണ്‍ 29 വരെ മനീഷ് മഹേശ്വരിക്കെതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.മതസ്പര്‍ധ വളര്‍ത്തുന്ന വിഡിയോ പ്രചരിപ്പിച്ചു എന്ന കേസിലാണ് കര്‍ണാടക ഹൈക്കോടതിയുടെ നടപടി. ഹരജിയിലെ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്ന് കോടതി അറിയിച്ചു.
യു പി ഗാസിയാബാദില്‍ പ്രായമായ മുസ്ലിം വയോധികനു നേരെയുണ്ടായ അതിക്രമം സംബന്ധിച്ച് വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് ട്വിറ്ററിനെതിരേ പരാതി നല്‍കിയത്. ബലംപ്രയോഗിച്ച് താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നു വിളിക്കാന്‍ നിര്‍ബന്ധിപ്പിച്ചു എന്നും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ട്വിറ്ററില്‍ പ്രചരിച്ചു എന്നാണ് പരാതി.
Next Story
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTകൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMT