Latest News

വലി​യ വി​മാ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ൽ: ക​രി​പ്പൂ​രി​ൽ പ്ര​തി​ഷേ​ധം ശ​ക്തം

എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് വ്യോ​മാ​യാ​ന മ​ന്ത്രാ​ല​യം വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് താ​ത്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ച്ച​ത്.

വലി​യ വി​മാ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ൽ: ക​രി​പ്പൂ​രി​ൽ പ്ര​തി​ഷേ​ധം ശ​ക്തം
X

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്കു​ള​ള അ​നു​മ​തി നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കുന്നു. വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്കു​ള​ള അ​നു​മ​തി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി. ഏ​ഴി​ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ക​രി​പ്പൂ​ർ ഉ​പ​ദേ​ശ​ക സ​മി​തി​യോഗം പ്രശ്നം ച​ർ​ച്ച ചെ​യ്യും. എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് വ്യോ​മാ​യാ​ന മ​ന്ത്രാ​ല​യം വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് താ​ത്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ച്ച​ത്.

ഇ​തോ​ടെ സൗ​ദി എ​യ​ർ​ലൈ​ൻ​സ്, എ​യ​ർ​ഇ​ന്ത്യ​യു​ടെ ജം​ബോ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സു​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി. വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ പി​ന്മാ​റ്റം ഹ​ജ്ജ് സ​ർ​വീ​സു​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​കും. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള​ള വി​മാ​ന​ങ്ങ​ൾ​ക്ക് സൗ​ദി നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു​വ​രി​ക​യാ​ണ്.

ഇ​തോ​ടെ വ​രും വ​ർ​ഷം ഹ​ജ്ജ് സ​ർ​വീ​സു​ക​ൾ​ക്ക് സാ​ധ്യ​ത​യേ​റി. എ​ന്നാ​ൽ ഹ​ജ്ജ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ജ​നു​വ​രി​യി​ൽ ന​ട​ത്തേ​ണ്ട​താ​യി വ​രും. അതേ സമയം ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല​ബാ​ർ ഡ​വ​ല​പ്മെ​ന്‍റ് ഫോ​റം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി , വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ ദീ​പ് സിം​ഗ് പു​രി, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ, വ്യോ​മ​യാ​ന വ​കു​പ്പ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് സിം​ഗ് ക​രോ​ള, വ്യോ​മാ​യാ​ന വ​കു​പ്പി​ന്‍റെ പാ​ർ​ലി​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വെ​ങ്ക​ടേ​ഷ് എം​പി തു​ട​ങ്ങി​യ​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

Next Story

RELATED STORIES

Share it