കാഞ്ഞങ്ങാട് ഔഫ് വധം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
പരിയാരം മെഡിക്കല് കോളേജില് ചികിത്സയിലായിരുന്ന മുഖ്യ പ്രതി ഇര്ഷാദിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്ന്ന് ഇന്നലെ രാത്രി കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു.

കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫിന്റെ കൊലപാതകത്തില് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കണ്ണൂര് യൂനിറ്റ് എസ്പി കെ കെ മൊയ്തീന് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവം സഫലമായ മുണ്ടത്തോട് എത്തി വിവരങ്ങള് ശേഖരിച്ചു. കേസില് ഗൂഢാലോചന ഉള്പ്പെടെ അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞു.
മുഖ്യ പ്രതി ഇര്ഷാദടക്കമുള്ളവരെ കസ്റ്റഡിയില് വാങ്ങാന് അന്വേഷണസംഘം നാളെ കോടതിയില് അപേക്ഷ നല്കും. തുടര്ന്ന് തെളിവെടുപ്പു നടത്തും. എംഎസ്എഫ് പ്രവര്ത്തകന് ഹസന്, യൂത്ത് ലീഗ് പ്രവര്ത്തകന് ആഷിര് എന്നിവരാണ് കേസിലെ മറ്റു പ്രതികള്.
പരിയാരം മെഡിക്കല് കോളേജില് ചികിത്സയിലായിരുന്ന മുഖ്യ പ്രതി ഇര്ഷാദിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്ന്ന് ഇന്നലെ രാത്രി കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തെ തുടര്ന്നുണ്ടായ രാഷ്ട്രീയ സംഘര്ഷങ്ങളുടെ തുടര്ച്ചയാണ് കൊലപാതകമെന്നായിരുന്നു പോലിസിന്റെ പ്രാഥമിക നിഗമനം.
RELATED STORIES
ഹിജാബ്, മുസ്ലിം വിലക്കിന് പിറകെ കര്ണാടകയില് ഹലാല് വിരുദ്ധ...
1 April 2022 2:21 PM GMTകര്ണാടകയില് യുപി മാതൃക പയറ്റുകയാണ് ബിജെപി
16 March 2022 9:54 AM GMTവ്ലാദിമിര് പുടിന്റെ ആണവ ഭീഷണി എത്രത്തോളം യാഥാര്ത്ഥ്യമാണ്?
3 March 2022 10:25 AM GMTവധശിക്ഷയെ എതിര്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെവിടെയാണ്?
18 Feb 2022 3:08 PM GMTഅടിപതറി ബിജെപി; മൂന്ന് ദിവസത്തിനിടെ യുപിയില് പാര്ട്ടി വിട്ടത് 9...
13 Jan 2022 9:47 AM GMTസിൽവർ ലൈൻ: നിലപാട് വ്യക്തമാക്കാതെ കേന്ദ്ര സർക്കാർ; കുളംകലക്കി...
12 Jan 2022 2:48 PM GMT