Latest News

ലൂയിസ് സുവാരസ് യുവന്റസിലേക്ക്

ലൂയിസ് സുവാരസ് യുവന്റസിലേക്ക്
X

റോം: ബാഴ്‌സലോണാ താരം ലൂയിസ് സുവാരസ് യുവന്റസിലേക്ക്. സുവാരസുമായി കരാറിലേര്‍പ്പെടാന്‍ യുവന്റസ് ഒരുക്കമാണെന്ന് അറിയിച്ചു. ഉടന്‍ തന്നെ പുതിയ കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് യുവന്റസ് അറിയിച്ചു. ബാഴ്‌സലോണായുടെ പുതിയ കോച്ച് റൊണാള്‍ഡ് കോമാനാണ് ലൂയിസ് സുവാരസ് ക്ലബ്ബ് വിടണമെന്ന് ആവശ്യപ്പെട്ടത്. കോമാന്റെ തീരുമാനത്തെ ആദ്യം എതിര്‍ത്ത സുവരാസ് പിന്നീട് തന്നെ ഫ്രീ ട്രാന്‍സ്ഫറില്‍ വിടണമെന്ന് ബാഴ്‌സലോണയോട് ആവശ്യപ്പെടുകയായിരുന്നു.

മുന്‍ അയാകസ് താരമായ സുവാരസിനെ വീണ്ടും ക്ലബ്ബിലെത്തിക്കാന്‍ അയാകസ് രംഗത്തുണ്ടായിരുന്നു. കൂടാതെ ലിവര്‍പൂളും താരത്തിനായി മുന്നിലുണ്ടായിരുന്നു. 2014 മുതല്‍ ഉറുഗ്വാ താരമായ സുവാരസ് ബാഴ്‌സയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. മെസ്സി കഴിഞ്ഞാല്‍ ബാഴ്‌സയിലെ പ്രധാനിയാണ് സുവാരസ്. ആറ് വര്‍ഷം മെസ്സിക്കൊപ്പം കളിച്ച സുവാരസിനെ ഇനി ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം കാണാം.


Next Story

RELATED STORIES

Share it