Latest News

മാധ്യമപ്രവര്‍ത്തകന്‍ വി.കെ. അബ്ദു നിര്യാതനായി

മാധ്യമപ്രവര്‍ത്തകന്‍ വി.കെ. അബ്ദു നിര്യാതനായി
X

മലപ്പുറം: മാധ്യമപ്രവര്‍ത്തകനായ ഇരുമ്പഴി വര്‍ദ ഹൗസില്‍ വാളക്കുണ്ടില്‍ വി കെ അബ്ദു(75) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇന്‍ഫോ മാധ്യമം മുന്‍ എഡിറ്ററായിരുന്നു. മലയാളത്തിലെ ആദ്യകാല ഐടി അധിഷ്ഠിത മാധ്യമപ്രവര്‍ത്തകനുമാണ്. ദീര്‍ഘകാലം ജിദ്ദയിലായിരുന്നു.

മയ്യിത്ത് നമസ്‌കാരം ബുധനാഴ്ച രാവിലെ 11ന് ഇരുമ്പുഴി ജുമാമസ്ജിദില്‍.

ഭാര്യ: ഖദീജ വാരിക്കോടന്‍

മക്കള്‍: അബ്ദുസ്സലാം, ഹാരിസ്, ഷഫീഖ്, വി കെ ഷമിം.

മരുമക്കള്‍: നസീബ, തസ്‌നിയമോള്‍, ഖദീജ ഷുഹാന, സജ്‌ന.

സഹോദരങ്ങള്‍: കുഞ്ഞിപ്പ, കുഞ്ഞിമുഹമ്മദ്, അലി, സമദ്, ആയിശ കാവുങ്ങല്‍, ഖദീജ അരിമ്പ്ര.

Next Story

RELATED STORIES

Share it