Latest News

ടൈം 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ജോ ബൈഡനും കമല ഹാരിസും

ടൈം പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ജോ ബൈഡനും കമല ഹാരിസും
X

ന്യൂയോര്‍ക്ക്: ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ബഹുമതി ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും. ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപബ്ലിക്കന്‍ പാര്‍ട്ടി സര്‍ക്കാരിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി കമലാ ഹാരിസും തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നാലെയാണ് ടൈം മാസികയുടെ പ്രഖ്യാപനം.

യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവി ഡോ. ആന്തണി ഫൗചി, മൂവ്‌മെന്റ് ഫോര്‍ റാഡിക്കല്‍ ജസ്റ്റിസ്, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവരായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്ന മറ്റുചിലര്‍

ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ നാലു വര്‍ഷമായി ഭിന്നിപ്പിക്കലിന്റെ ശക്തിയായിരുന്നെന്ന് ടൈം മാഗസിന്‍ അഭിപ്രായപ്പെട്ടു. ജീവിതാനുഭവങ്ങളുടെയും, ലോകവീക്ഷണത്തി്‌ന്റെയും സങ്കലനമാണ് ബൈഡനും ഹാരിസും മുന്നോട്ടുവയ്ക്കുന്നത്.രാജ്യം എവിടേക്കാണ് പോവുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് അവര്‍ നല്‍കികൊണ്ടിരിക്കുന്നതെന്നും ടൈം മാഗസിന്‍ വിലയിരുത്തി. അമേരിക്കയ് അതിജീവിക്കാന്‍ ഇവരിലൂടെ സാധിക്കുമെന്നും ടൈം മാഗസിന്‍ അഭിപ്രായപ്പെട്ടു.




Next Story

RELATED STORIES

Share it