താമരശേരിയില്‍ ഷട്ടര്‍ കുത്തിപ്പൊളിച്ച് ജ്വല്ലറിയില്‍ കവര്‍ച്ച

കോഴിക്കോട്: താമരശേരിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച. ഷട്ടര്‍ കുത്തിപ്പൊളിച്ച് ഗ്ലാസ് വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. ഡോഗ് സ്ക്വാഡ് അടക്കമുള്ളവ സ്ഥലത്തെത്തി പരിശോധന നടത്തി.
താമരശേരിയിലെ പൊന്നിനം ജ്വല്ലറിയിലാണ് കവര്‍ച്ച. 16 പവന് നഷ്ടപ്പെട്ടതായി ജ്വല്ലറി ഉടമ പൊലിസില്‍ പരാതി നല്കി. കുട്ടികള്‍ക്കുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയില്‍ അധികവും. രാത്രിയില്‍ ഷട്ടര്‍ കുത്തിപ്പൊളിച്ച് ഗ്ലാസ് വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഷട്ടര്‍ തുറക്കാനുപയോഗിച്ച ഇരുമ്പ് കമ്പി സമീപത്ത് ഉപേക്ഷിച്ചത് പൊലിസ് കണ്ടെത്തി. രാവിലെയാണ് മോഷണ വിവരം പുറത്തറിയുന്നത്. ജ്വല്ലറിക്കുള്ളിലെ മേശയും മറ്റും തുറന്നിട്ട നിലയിലായിരുന്നു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോക് സ്ക്വാഡും പരിശോധനയ്ക്ക് എത്തിയിരുന്നു. ജ്വല്ലറിയില്‍ നിന്ന് മണം പിടിച്ച് സമീപമുള്ള ഇടറോഡിലേക്കാണ് പൊലീസ് നായ ഓടിയത്. പോലിസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.
RELATED STORIES
കോഴിക്കോട് ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാംപ്
10 Aug 2022 7:25 PM GMTഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു
10 Aug 2022 7:03 PM GMTഇടുക്കിയിൽ ആനക്കൊമ്പുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ
10 Aug 2022 6:46 PM GMTഎറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍...
10 Aug 2022 6:35 PM GMTപള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്‍ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMT