Latest News

ജിദ്ദ പാന്തേഴ്‌സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു

ജിദ്ദ പാന്തേഴ്‌സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
X

ജിദ്ദ: സൗദി അറേബ്യയയുടെ തൊണ്ണൂറ്റി ഒന്നാമത് ദേശീയ ദിനത്തിന്റെ ഭാഗമായി ജിദ്ദ പാന്തേഴ്‌സ് ക്ലബ് വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഹറാസാത് വില്ലയില്‍ നടന്ന പരിപാടി കേക്ക് മുറിച്ചും സൗദിയുടേയും ഇന്ത്യയുടേയും ദേശീയഗാനങ്ങള്‍ ആലപിച്ചുമാണ് തുടക്കം കുറിച്ചത്. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന മാര്‍ച്ച് പാസ്റ്റ് ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.

വിവിധ കലാ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. കെ.എന്‍.എ ലത്തീഫ്, ഷാഹിദ് കളപ്പുറത്ത്, അഷ്‌റഫ് ആലങ്ങാന്‍, സമീര്‍ കുഞ്ഞ, നൗഷാദ് ബാവ, ഇര്‍ഷാദ് കളത്തിങ്ങല്‍, നവാസ് സി.പി, ഇംതാദ്, സമീര്‍ കളത്തിങ്ങല്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it