ബിജെപി ദേശീയ അധ്യക്ഷനായി നഡ്ഡ തുടരും
BY NSH17 Jan 2023 2:43 PM GMT
X
NSH17 Jan 2023 2:43 PM GMT
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ജെ പി നഡ്ഡ തുടരും. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗമാണ് നഡ്ഡയുടെ കാലാവധി നീട്ടിയത്. 2024 ജൂണ്‍ വരെ അദ്ദേഹം പാര്‍ട്ടി അധ്യക്ഷനായി തുടരും. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നഡ്ഡയ്ക്കു കീഴിലാകും ബിജെപി നേരിടുക.
ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, കര്‍ണാടക, മിസോറാം, ഛത്തീസ്ഗഢഡ്, രാജസ്ഥാന്, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പ് നടന്നേക്കും. നിര്‍വാഹക സമിതി യോഗത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ് നഡ്ഡയുടെ കാലാവധി നീട്ടാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. യോഗം ഏകകണ്ഠമായി ഇത് അംഗീകരിക്കുകയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
Next Story
RELATED STORIES
മുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMT