Latest News

സ്ത്രീകള്‍ ഫാഷന്റെ പേരില്‍ പിഞ്ഞിയ ജീന്‍സ് ധരിക്കുന്നത് മോശം സംസ്‌കാരം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ പ്രതിഷേധം

സ്ത്രീകള്‍ ഫാഷന്റെ പേരില്‍ പിഞ്ഞിയ ജീന്‍സ് ധരിക്കുന്നത് മോശം സംസ്‌കാരം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ പ്രതിഷേധം
X

ഡറാഡൂണ്‍: സ്ത്രീകള്‍ പിഞ്ഞിയ ജീന്‍സ് ഫാഷനായി ധരിക്കുന്നത് മോശം സംസ്്കാരത്തിന്റെ ഭാഗമെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം. ഉത്തരാഖണ്ഡിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഒരു എന്‍ജിഒ നടത്തുന്ന സ്ത്രീ പിഞ്ഞിയ ജീന്‍സുമായി എത്തിയത് കണ്ടപ്പോള്‍ താന്‍ അമ്പരുന്നുപോയെന്നും സ്ത്രീകള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തിലുള്ള സ്ത്രീകള്‍ നാട്ടിലിറങ്ങി ജനങ്ങളെ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുമ്പോള്‍ അതിലൂടെ അവര്‍ക്ക് നല്‍കുന്ന സന്ദേശമെന്താണെന്ന് അദ്ദേഹം ചോദിച്ചു. കുട്ടികള്‍ക്ക് കുടംബങ്ങളില്‍ ശരിയായ ശിക്ഷണവും സംസ്‌കാരവും പകര്‍ന്നുനല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ്സും രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ ബിജെപി അംഗീകരിക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാ ചോദിച്ചു. ഇതാണോ മുഖ്യമന്ത്രിയുടെ സംസ്‌കാരമെന്ന് യൂത്ത് കോണ്‍ഗ്രസ് ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it