ഐഎസ്എല്ലില്‍ നാളെ ബ്ലാസ്‌റ്റേഴ്‌സ് - ബംഗളുരു പോരാട്ടം

രണ്ട് ടീമും ലീഗില്‍ ഒരു മല്‍സരം മാത്രമാണ് ജയിച്ചിട്ടുള്ളത്.

ഐഎസ്എല്ലില്‍ നാളെ ബ്ലാസ്‌റ്റേഴ്‌സ് - ബംഗളുരു പോരാട്ടം

ബംഗളുരു; ഐഎസ്എല്ലില്‍ നാളെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നിലവിലെ ജേതാക്കളായ ബംഗളുരു എഫ് സിയുമായി ഏറ്റുമുട്ടും. രണ്ട് ടീമും ലീഗില്‍ ഒരു മല്‍സരം മാത്രമാണ് ജയിച്ചിട്ടുള്ളത്. ബംഗളുരു ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. നാല് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബംഗളുരു ഒരു ജയവും മൂന്ന് സമനിലയുമായി അഞ്ചാം സ്ഥാനത്തും കേരളം ഏഴാം സ്ഥാനത്തുമാണ്. ഇരുവര്‍ക്കും ജയം അനിവാര്യമാണ്. നേരത്തെ നാല് തവണ ഏറ്റുമുട്ടുയപ്പോഴും ബംഗളുരുവിനായിരുന്നു ജയം. ഒരു തവണ മല്‍സരം സമനിലയില്‍ അവസാനിച്ചു. ബംഗളുരുവിനെതിരേ ആദ്യ ജയം എന്ന സ്വപ്‌നം ലക്ഷ്യം വച്ചാണ് കേരളം നാളെ എവേ മല്‍സരത്തിനിറങ്ങുക. രാത്രി 7.30ന് ബംഗളുരുവിലാണ് മല്‍സരം അരങ്ങേറുന്നത്.


RELATED STORIES

Share it
Top