Latest News

ഇറാനിയന്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

ഇറാനിയന്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്
X

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാനിയന്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. യുഎസ് നടപടിയോട് പ്രതികരിക്കാന്‍ ഇറാന്‍ സൈന്യം തയ്യാറായിരുന്നു. എന്നാല്‍ ക്രൂ അംഗങ്ങളുടെ ചില കുടുംബാംഗങ്ങള്‍ കപ്പലിലുണ്ടായിരുന്നതിനാലാണ് ഉടന്‍ ഒരു തിരിച്ചടി നല്‍കാതിരുന്നതെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കി.

കപ്പലിലെ കുടുംബങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയാലുടന്‍ ഇറാനിയന്‍ സൈന്യം അമേരിക്കയ്ക്കെതിരെ നടപടിയെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

ഞായറാഴ്ചയാണ് യുഎസ് ഉപരോധം മറികടക്കാന്‍ ശ്രമിച്ച ഒരു ഇറാനിയന്‍ ചരക്ക് കപ്പല്‍ യുഎസ് നാവികസേന തടഞ്ഞുനിര്‍ത്തി പിടിച്ചെടുത്തത്. സംഭവത്തെത്തുടര്‍ന്ന്, ഈ ആഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറുമെന്ന് സൂചന വന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി.

Next Story

RELATED STORIES

Share it