Latest News

ഇസ്രായേലിലെയും ജോർദാനിലെയും യുഎസ് താവളങ്ങൾക്ക് നേരെ മിസൈൽ വർഷിച്ച് ഇറാൻ

ഇസ്രായേലിലെയും ജോർദാനിലെയും യുഎസ് താവളങ്ങൾക്ക് നേരെ മിസൈൽ വർഷിച്ച് ഇറാൻ
X

തെഹ്റാൻ : ഇസ്രായേൽ നഗരങ്ങളായ ട തെൽ അവീവ്, ബീർഷെബ എന്നിവിടങ്ങളിലെ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). ജോർദാനിലെ ഒരു യുഎസ് വ്യോമതാവളം നിരവധി തവണ ലക്ഷ്യമിട്ടതായും ഐആർജിസി പറഞ്ഞു.

യുഎസ് യുദ്ധവിമാനങ്ങളുടെ ഏറ്റവും വലുതും സജീവവുമായ ആക്രമണ താവളമാണെന്ന് ഇറാൻ പറയുന്ന ജോർദാനിലെ അസ്രാഖ് നഗരത്തിലുള്ള മുവാഫാഖ് അൽ-സാൽതി വ്യോമതാവളം നിരവധി തവണ ലക്ഷ്യമിട്ടതായും ഐആർജിസി അറിയിച്ചു.

ശത്രുവിനെതിരായ ഇറാനിയൻ ആക്രമണങ്ങളുടെ വ്യാപ്തിയും തീവ്രതയും വരും മണിക്കൂറുകളിലും ദിവസങ്ങളിലും വർധിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി.

Next Story

RELATED STORIES

Share it