Latest News

യുഎഇയിലെ യുഎസ് താവളങ്ങള്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍ സൈന്യം

യുഎഇയിലെ യുഎസ് താവളങ്ങള്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍ സൈന്യം
X

തെഹ്‌റാന്‍: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) യുഎസ് താവളങ്ങള്‍ ലക്ഷ്യമിടുന്നതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു. ഇറാനിലെ ഖാര്‍ഗ് ദ്വീപില്‍ യുഎസ് നടത്തിയ ആക്രമണത്തിന് ശേഷമാണ് പ്രസ്താവന.

ഇറാന് തങ്ങളുടെ ദേശീയ പരമാധികാരവും പ്രദേശവും സംരക്ഷിക്കാന്‍ അവകാശമുണ്ടെന്നും അതിനാല്‍ യുഎസ് മിസൈല്‍ ആക്രമണം നടത്തിയ സ്ഥലങ്ങളെ ലക്ഷ്യമിടാന്‍ കഴിയുമെന്നും ഐആര്‍ജിസി പറഞ്ഞതായി തസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

യുഎഇയിലെ ചില നഗരങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈനികരുടെ തുറമുഖങ്ങള്‍, ഡോക്കുകള്‍, താവളങ്ങള്‍ എന്നിവ ആക്രമണത്തിന് സാധ്യതയുള്ള ലക്ഷ്യങ്ങളാകാമെന്ന് പ്രസ്താവനയില്‍ പറയുന്നു. ആക്രമണങ്ങളില്‍ നിന്ന് പരിക്കേല്‍ക്കാതിരിക്കാന്‍ തുറമുഖങ്ങള്‍, ഡോക്കുകള്‍, യുഎസ് സൈനിക മേഖലകള്‍ എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങള്‍ ഒഴിയാന്‍ ഐആര്‍ജിസി യുഎഇയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it