ഐപിഎല്‍; സിഎസ്കെ ഒന്നില്‍; ഗുജറാത്തിനെതിരെ 63 റണ്‍സ് ജയം
ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ജിടിയ്ക്കെതിരേ സിഎസ്കെയ്ക്ക് 63 റണ്‍സ് ജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള വിജയത്തോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ശിവം ഡുബേ(51), രച്ചിന്‍ രവീന്ദ്ര(46) എന്നിവരുടെ ബാറ്റിങ് മികവിന്റെ ബലത്തില്‍ 206 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സേ നേടാനായുള്ളു.
ചേസിംഗിന്റെ ഒരു ഘട്ടത്തിലും ചെന്നൈയ്ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ ഗുജറാത്തിന് സാധിച്ചിരുന്നില്ല. കൃത്യമായ ഇടവേളകില്‍ വിക്കറ്റ് വീഴ്ത്തി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ചെന്നൈയ്ക്ക് സാധിച്ചിരുന്നു. 37 റണ്‍സ് നേടിയ സായി സുദര്ശന് ആണ് ഗുജറാത്ത് നിരയിലെ ടോപ് സ്കോറര്‍. ചെന്നൈയ്ക്ക് വേണ്ടി ദീപക് ചഹാര്‍, മുസ്തഫിസുര്‍ റഹ്മാന്, തുഷാര്‍ ദേശ്പാണ്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
RELATED STORIES
എല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTഅമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഇസ്രായേൽ വിരുദ്ധ പ്രതിഷേധം: യു.എസ് കാമ്പസുകളിൽ അറസ്റ്റിലായത് 900 പേർ
29 April 2024 12:49 PM GMT