Latest News

അന്താരാഷ്ട്ര അറബിക് ദിനാഘോഷം: ദേവധാര്‍ സ്‌കൂളില്‍ സെമിനാര്‍

അന്താരാഷ്ട്ര അറബിക് ദിനാഘോഷം: ദേവധാര്‍ സ്‌കൂളില്‍ സെമിനാര്‍
X

താനൂര്‍: അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അലിഫ് അറബി ക്ലബ് സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഗണേശന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രഭാഷകനും ചിന്തകനുമായ ഡോ. റാഫി ചെമ്പ്ര മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകന്‍ അബ്ദുസ്സലാം അധ്യക്ഷതവഹിച്ചു.

അനില്‍, ഹംസ,സി.എം. അസ്മ, നാരായണന്‍, രമേശ് നമ്പീശന്‍, അനിത, വി.വി. എന്‍ അഷ്‌റഫ്, വി. ബുഷ്‌റ, എം. ഫസലുറഹ് മാന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മല്‍സര വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി.
ഡിസംബര്‍ 18നാണ് എല്ലാ വര്‍ഷവും അന്താരാഷ്ട്ര അറബിക് ദിനമായി ആചരിക്കുന്നത്.

Next Story

RELATED STORIES

Share it