Latest News

നൂറോളം ക്രിമിനല്‍ കേസിലെ പ്രതി; കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയന്‍ പിടിയില്‍

വെണ്ണിയോട് സ്വദേശിയായ ശങ്കര്‍ എന്ന വ്യക്തിയെ തട്ടിക്കൊണ്ട് പോയി നാലര ലക്ഷം രൂപ കവര്‍ന്ന ഒന്‍പതംഗ സംഘത്തിലെ നേതാവാണ് ഓട്ടോ ജയന്‍.

നൂറോളം ക്രിമിനല്‍ കേസിലെ പ്രതി;  കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയന്‍ പിടിയില്‍
X

തിരുവനന്തപുരം: നൂറോളം ക്രിമിനല്‍ കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയന്‍ പിടിയില്‍. കൊലക്കേസുള്‍പ്പെടെ നൂറോളം കേസിലെ പ്രതിയായ ശാര്‍ക്കര ഇലഞ്ഞിക്കോട് വീട്ടില്‍ ജയനെയാണ് വര്‍ക്കല പോലിസ് പിടികൂടിയത്. ചിറയിന്‍കീഴ് പണ്ടകശാലയില്‍വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

വെണ്ണിയോട് സ്വദേശിയായ ശങ്കര്‍ എന്ന വ്യക്തിയെ തട്ടിക്കൊണ്ട് പോയി നാലര ലക്ഷം രൂപ കവര്‍ന്ന ഒന്‍പതംഗ സംഘത്തിലെ നേതാവാണ് ഓട്ടോ ജയന്‍. ഈ കേസിന്റെ അന്വേഷണം ഉര്‍ജ്ജിതപ്പെടുത്തി പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി തിരുവനന്തപുരം റൂറല്‍ എസ്പി പി കെ മധു ഐപിഎസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇസ്രായേല്‍ പൗരത്വമുള്ള ജോസ് സഹായം എന്ന വ്യക്തിയെ കൊട്ടിയത്ത് വെച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ജയന്‍.

കൂടാതെ പള്ളിക്കല്‍ സ്‌റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ വനിതാ കോണ്‍സ്റ്റബിളിനെ ആക്രമിച്ചു കടന്ന കേസിലെയും പ്രതിയാണ്. തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍, കിളിമാനൂര്‍,വര്‍ക്കല, ചിറയിന്‍കീഴ് തുടങ്ങിയ സ്‌റ്റേഷനുകളില്‍ മോഷണം പിടിച്ചുപറി, കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലും ജയന്‍ പ്രതിയാണ്.

വര്‍ക്കല ഇന്‍സ്‌പെക്ടര്‍ ദ്വിജേഷ്, എസ്‌ഐമാരായ ജ്യോതിഷ്, മനീഷ്, ബിജു ഹക്ക്, സിവില്‍ പോലിസ് ഓഫിസര്‍മാരായ സുരാജ്, അനൂപ്, ഷിജു, സുനില്‍ രാജ് എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Next Story

RELATED STORIES

Share it