Latest News

ഗാല്‍വാനിലെ ഇന്ത്യ ചൈന സംഘര്‍ഷം: വീഡിയോ പുറത്തുവിട്ട് ചൈനീസ് മാധ്യമം

ഗാല്‍വാനിലെ ഇന്ത്യ ചൈന സംഘര്‍ഷം: വീഡിയോ പുറത്തുവിട്ട് ചൈനീസ് മാധ്യമം
X

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗാല്‍വാനില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടു. ചൈനീസ് മാധ്യമമായ ഷെയ്ന്‍ ഷിവേയാണ് വീഡിയോ പുറത്തുവിട്ടത്. കഴിഞ്ഞ ജൂണിലാണ് ഗാല്‍വാനില്‍ ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തിയ ചൈന കൊല്ലപ്പെട്ട സൈനികരുടെ പേരും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.


അഞ്ച് സൈനികര്‍ മാത്രമെ കൊല്ലപ്പെട്ടുവെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ 30 ചൈനീസ് സൈനികരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇന്ത്യ പറയുന്നത്. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും മരിച്ചിരുന്നു. ചൈന പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ ഇരു രാജ്യങ്ങളിലെയും സൈനികര്‍ ഒരു വലിയ നദി മുറിച്ചുകടക്കുന്നതും മുന്നോട്ട് പോകുന്നവരില്‍ ചിലരെ സൈനികര്‍ തടയുന്നതുമുണ്ട്.




Next Story

RELATED STORIES

Share it