Latest News

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് ഇന്‍ഡിഗോ

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് ഇന്‍ഡിഗോ
X

മുംബൈ: കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് നല്‍കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. പത്ത് ശതമാനം വരെയാണ് ഡിസ്‌കൗണ്ട് ലഭ്യമാവുക. വാക്‌സിന്റെ ഒരു ഡോസ് അല്ലെങ്കില്‍ രണ്ട് ഡോസ് സ്വീകരിച്ച യാത്രക്കാര്‍ക്കാണ് ആനുകൂല്യ. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

18 വയസിന് മുകളിലുള്ളവര്‍ക്കാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ഡിസ്‌കൗണ്ട് ലഭിച്ച യാത്രക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കില്‍ ആരോഗ്യ സേതു മൊബൈല്‍ ആപ്പില്‍ തങ്ങളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടര്‍/ ബോര്‍ഡിങ് ഗേറ്റില്‍ കാണിച്ചാല്‍ മതിയാകും.

Next Story

RELATED STORIES

Share it