Latest News

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് 18ന് രാവിലെ 10 മുതൽ

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് 18ന് രാവിലെ 10 മുതൽ
X

തിരുവനന്തപുരം: 2022-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് 18ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ നിയമസഭാ മന്ദിരത്തിലെ മൂന്നാം നിലയിലുള്ള 740-ാം നമ്പർ മുറിയിൽ നടക്കും.

എന്‍ഡിഎയുടെ ദ്രൗപദി മുര്‍മുവും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയാ യശ്വന്ത് സിന്‍ഹയുമാണ് മല്‍സരരംഗത്തുള്ളത്. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, ബിഎസ്പി, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ മുര്‍മുവിനെ പിന്തുണയ്ക്കും.

ആകെ വോട്ടുമൂല്യം 10,86,431 ആണ്. എന്‍ഡിഎക്ക് 5,33,751 വോട്ടുമൂല്യമുണ്ട്. പ്രതിപക്ഷത്തിന് 360362 വോട്ടുമൂല്യമുണ്ട്. 25ന് പുതിയ രാഷ്ട്രപതി ചുമതലയേല്‍ക്കും.

Next Story

RELATED STORIES

Share it