യുഎന്‍ കാലാവസ്ഥാ വ്യതിയാന ഉപദേശക സമിതിയില്‍ ഇന്ത്യന്‍ കാലാവസ്ഥാ ആക്റ്റിവിസ്റ്റും

ന്യൂഡല്‍ഹി: യുഎന്‍ കാലാവസ്ഥാ വ്യതിയാന ഉപദേശക സമിതിയില്‍ ഇന്ത്യന്‍ കാലാവസ്ഥാ വ്യതിയാന ആക്റ്റിവിസ്റ്റിനെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ട്‌റെസ് ശുപാര്‍ശ ചെയ്തു. കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉപദേശക സമിതിയിലേക്കാണ് ഇന്ത്യക്കാരിയായ അര്‍ച്ചന സോറാംഗിനെ യുഎന്‍ സെക്രട്ടറി ജനറല്‍ ശുപാര്‍ശ ചെയ്തത്. മൊത്തം ആറ് യുവ ആക്റ്റിവിസ്റ്റുകളെയാണ് യൂത്ത് അഡൈ്വസറി ഗ്രൂപ് ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
'അഭിഭാഷകത്തിലും ഗവേഷണത്തിലും പരിചയസമ്പന്നനാണ്, തദ്ദേശീയ സമൂഹങ്ങളുടെ പരമ്പരാഗത അറിവും സാംസ്‌കാരിക രീതികളും രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ ചെലുത്തുന്ന സോറാംഗ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മേഖലയില്‍ പരിചയസമ്പന്നയും ഗവേഷകയുമാണ്''- യുഎന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് മുംബൈയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന സോറാംഗ് ടിസ്സ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായിരുന്നു.
18ഉം 28നും ഇടയിലുള്ള യുവാക്കളെയാണ് യുഎന്‍ ഈ രംഗത്ത് ഉപദേശകരായി നിയമിക്കുന്നത്. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് യുവാക്കള്‍ക്ക് ഏറെ ചെയ്യാനുണ്ടെന്ന് ഗുട്ട്‌റെസ് പറഞ്ഞു.
നസ്രീന്‍ എല്‍സെയ്മ(സുഡാന്‍), ഏണസ്റ്റ് ഗിബ്‌സണ്‍(ഫിജി), വ്‌ലാഡിസ്ലാവ് കെയ്ം(മൊല്‍ഡോവ), സോഫിയ കിയാന്നി(യുഎസ്സ്), നതാന്‍ മെറ്റെനിയര്‍(ഫ്രാന്‍സ്), പലോമ കോസ്റ്റ് (ബ്രസീല്‍)തുടങ്ങിയവരാണ് പുതുതായി ശുപാര്‍ശ ചെയ്യപ്പെട്ട മറ്റ് അംഗങ്ങള്‍.
RELATED STORIES
വനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി: വ്യാഴാഴ്ച സംസ്ഥാന വ്യാപക...
31 May 2023 1:50 PM GMTഅറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്‍;...
31 May 2023 10:01 AM GMTഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും നേട്ടം; ബിജെപിക്കും...
31 May 2023 6:46 AM GMTതാന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTകാസര്‍കോട് വാഹനപരിശോധനയ്ക്കിടെ സ്ഫോടക വസ്തുശേഖരം പിടികൂടി
30 May 2023 9:49 AM GMT