Cricket

ലോകകപ്പില്‍ ഇന്ത്യയെ തടയനാവില്ല; എട്ടില്‍ എട്ട് ജയം; ദക്ഷിണാഫ്രിക്കന്‍ കരുത്തും നിഷ്ഫലം

ലോകകപ്പില്‍ ഇന്ത്യയെ തടയനാവില്ല; എട്ടില്‍ എട്ട് ജയം; ദക്ഷിണാഫ്രിക്കന്‍ കരുത്തും നിഷ്ഫലം
X

കൊല്‍ക്കത്ത: ലോകകപ്പില്‍ തുടര്‍ച്ചയായ എട്ടാം ജയവുമായി ഇന്ത്യ. ഭീഷണി ഉയര്‍ത്തുമെന്ന് കരുതിയിരുന്ന ദക്ഷിണാഫ്രിക്കയെയും വീഴ്ത്തി മെന്‍ ഇന്‍ ബ്ലൂ കുതിക്കുകയാണ്. 243 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഈഡനില്‍ ഇന്ന് നേടിയത്. 327 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച പ്രോട്ടീസിനെ 27.1 ഓവറില്‍ 83 ണ്‍സിന് ഇന്ത്യ പുറത്താക്കി. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ബൗളിങില്‍ ഇന്ന് തിളങ്ങിത്. രണ്ട് വിക്കറ്റ് വീതം നേടി മുഹമ്മദ് ഷമിയും ക്രുനാല്‍ യാദവും തിളങ്ങി.


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലി തന്റെ 49ാം സെഞ്ചുറി നേടി. ശ്രേയസ് അയ്യര്‍ 77 ഉം ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ 40 റണ്‍സെടുത്തു. 22 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവും 23 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും പുറത്തായിരുന്നു. 29 റണ്‍സെടുത്ത് ജഡേജ പുറത്താവാതെ നിന്നു.സെമിയില്‍ നാലാം സ്ഥാനക്കാരാണ് ഇന്ത്യയുടെ എതിരാളികള്‍.









Next Story

RELATED STORIES

Share it