Latest News

പത്തനംതിട്ട ജില്ലയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചത് 12 പേര്‍ക്ക്

പത്തനംതിട്ട ജില്ലയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചത് 12 പേര്‍ക്ക്
X

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ജില്ലയില്‍ ഇതുവരെ ആകെ 3,463 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2,118 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ്-19 മൂലം ജില്ലയില്‍ ഇന്ന് ഒരു മരണം റിപോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇതുവരെ 20 പേര്‍ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 106 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2,588 ആണ്. പത്തനംതിട്ട ജില്ലക്കാരായ 852 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 811 പേര്‍ ജില്ലയിലും, 41 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 204 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 104 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 63 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 128 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 192 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 57 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 49 പേരും, ഐസൊലേഷനില്‍ ഉണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 34 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 831 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 17 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 8834 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1296 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1923 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 48 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 74 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 12053 പേര്‍ നിരീക്ഷണത്തിലാണ്.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

1) തിരുവല്ല, അഴിയിടത്തുചിറ സ്വദേശിയായ ഗീവര്‍ഗീസ് മത്തായി (68) ഓഗസ്റ്റ് 30 ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു.

2) മുത്തൂര്‍ സ്വദേശി (62). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

3) നീര്‍വിളാകം സ്വദേശി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

4) തോന്നലൂര്‍ സ്വദേശി (4). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

5) പെരിങ്ങനാട് സ്വദേശിനി (68). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

6) മുടിയൂര്‍കോണം സ്വദേശി (42). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

7) പഴകുളം സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

8) കോന്നി സ്വദേശി (90). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

9) നെടുമ്പ്രം സ്വദേശി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

10) നെടുമ്പ്രം സ്വദേശിനി (44). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

11) വെണ്ണിക്കുളം സ്വദേശിനി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

12) തിരുവല്ല, വാഴക്കുളം സ്വദേശിനി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it