Latest News

നൃത്തം ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യും; മോദിക്ക് വോട്ടിനുവേണ്ടി എന്തും ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

നൃത്തം ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യും; മോദിക്ക് വോട്ടിനുവേണ്ടി എന്തും ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി
X

പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ടിനുവേണ്ടി മോദി എന്തും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മുസാഫര്‍പുരില്‍ നടന്ന തിരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്തുസംസാരിക്കവെയാണ് പരാമര്‍ശം. വോട്ടിനു വേണ്ടിയാണ് മോദി പലതും ചെയ്യുന്നതെന്നും നൃത്തം ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ആളുകള്‍ മലിനമായ യമുനയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ മോദി മുങ്ങിയത് പ്രത്യേകം നിര്‍മ്മിച്ച കുളത്തിലാണെന്നും അദ്ദേഹത്തിന് ഛാത്ത് ചടങ്ങുമായി യാതൊരു ബന്ധമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിക്കുവേണ്ടത് വോട്ടുകള്‍ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.

നിതീഷ് കുമാറിന്റെ നേതൃത്വം ഒരു മുഖംമൂടി മാത്രമാണെന്നും യഥാര്‍ഥ അധികാരം ബിജെപിയുടെ കൈകളിലാണെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ബിജെപിയുടെ കൈകളിലാണ് റിമോട്ട് കണ്‍ട്രോള്‍ എന്നും അവര്‍ക്ക് സാമൂഹിക നീതിയുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. 'ജാതി സെന്‍സസ് നടത്തണമെന്ന് ഞാന്‍ ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ പറഞ്ഞിരുന്നു. അദ്ദേഹം ഒരു വാക്കുപോലും പറഞ്ഞില്ല. ബിജെപി സാമൂഹിക നീതിക്ക് എതിരാണ്. അവര്‍ക്ക് അത് വേണ്ട. 'രാഹുല്‍ഗാന്ധി വ്യക്തമാക്കി.

Next Story

RELATED STORIES

Share it