വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് ശ്രീനഗറില്‍ നിന്ന് സ്ഥലം മാറ്റം

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് ശ്രീനഗറില്‍ നിന്ന് സ്ഥലം മാറ്റം

ന്യൂഡല്‍ഹി: പാക് സൈന്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് സ്ഥലംമാറ്റം. പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസിലേക്കാണ് സ്ഥലം മാറ്റിയത്. കശ്മീരിലെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥലം മാറ്റം. അതേസമയം, പുതിയ മേഖല സുരക്ഷാ കാരണങ്ങള്‍ കാരണം പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരി 27ന് പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ വിമാനം തകര്‍ന്ന് അഭിനന്ദന്‍ 60 മണിക്കൂറോളം പാക് സൈന്യത്തിന്റെ പിടിയിലായിരുന്നു. മാര്‍ച്ച് ഒന്നിന് രാത്രിയാണ് അഭിനന്ദനെ വിട്ടയച്ചത്.

RELATED STORIES

Share it
Top