ഹൈദരലി തങ്ങള്‍ മതസൗഹാര്‍ദ്ദത്തിന്റെ അമരക്കാരന്; മെക്ക
BY BRJ6 March 2022 11:59 AM GMT
X
BRJ6 March 2022 11:59 AM GMT
കോഴിക്കോട്: പാണക്കാട് ഹൈദരലി തങ്ങള്‍ ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ ഒരുമയുടെ അമരക്കാരനായിരുന്നുവെന്ന് മെക്ക സംസ്ഥാന ജന:സെക്രട്ടറി എന്‍.കെ അലി. സമുദായ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഉത്തമ മാതൃകയായിരുന്നു അദ്ദേഹം.
മുസ്ലിം സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും കൂട്ടായ്മയുടെ നന്മമരം, ജനാധിപത്യ മതേതര രാഷ്ട്രീയ ചേരിക്ക് സര്‍വ്വസമ്മതന്‍, മഹത്തായ ആദര്ശപ്രസ്ഥാനങ്ങളുടെ ആശയുടെ സാരഥി എന്നീ നിലകളിലുള്ള സേവന പരമ്പരയുടെ അപരിഹാര്യമായ തീരാനഷ്ടമാണ് തങ്ങളുടെ വേര്‍പാട്. മെക്കയെ സംബന്ധിച്ചിത്തോളം കനത്ത നഷ്ടവും അഭയകേന്ദ്രവുമാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ നിര്യാണം കേരള ജനതക്ക് എല്ലാ അര്‍ത്ഥത്തിലും തീരാ നഷ്ടമാണെന്ന് എന്‍.കെ അലി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
Next Story
RELATED STORIES
ഇസ്രായേലിലേക്കുള്ള കപ്പലിന് അനുമതി തടഞ്ഞ് സ്പെയിന്; കപ്പലില്‍...
17 May 2024 5:32 PM GMT'ഓപറേഷന് കോംപ്ലക്സ്'; 12 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
16 May 2024 11:32 AM GMTഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
14 May 2024 4:12 AM GMTജപ്പാനിലും ഫലസ്തീന് അനുകൂല പ്രതിഷേധം
12 May 2024 12:02 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMT