Latest News

ഹൈദരലി തങ്ങള്‍: പ്രതിസന്ധി ഘട്ടങ്ങളില്‍പ്പോലും പുഞ്ചിരിയോടെ നയിച്ച നേതാവ്- അബ്ദുന്നാസിര്‍ മഅ്ദനി

ഹൈദരലി തങ്ങള്‍: പ്രതിസന്ധി ഘട്ടങ്ങളില്‍പ്പോലും പുഞ്ചിരിയോടെ നയിച്ച നേതാവ്- അബ്ദുന്നാസിര്‍ മഅ്ദനി
X

ബെംഗളൂര്‍; കേരളത്തിലെ ഏറ്റവുമധികം ആദരിക്കപ്പെട്ടിരുന്ന നേതാവും രാഷ്ട്രീയ വ്യക്തിത്വവുമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് അബ്ദുന്നാസിര്‍ മഅ്ദനി. പ്രതിസന്ധി ഘട്ടങ്ങളില്‍പോലും പുഞ്ചിരിയോടെ സമൂഹത്തെ നയിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹമെന്നും ഫേസ് ബുക്കില്‍ കുറിച്ച അനുശോചന സന്ദേശത്തില്‍ മഅ്ദനി പറഞ്ഞു.

'' വേദനയോടെ വിട!!! കേരളത്തിലെ ഏറ്റവുമധികം ആദരിക്കപ്പെട്ടിരുന്ന നേതാവും സൗമ്യനും ശാന്തശീലനുമായ രാഷ്ട്രീയ വ്യക്തിത്വവുമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടില്‍ ആത്മാര്‍ത്ഥമായ ഹൃദയവേദനയും ദുഖവും അറിയിക്കുന്നു. ഞാന്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് ആദ്യമായി തങ്ങളെ കാണുന്നതും പരിചയപ്പെടുന്നതും. ഏറ്റവുമവസാനം ബാംഗ്‌ളൂരില്‍ ഞാന്‍ ഇപ്പോള്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍ വെച്ചും. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും പുഞ്ചിരിയോടെ സമൂഹത്തെ നയിക്കുകയും സമുദായത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ആദരണീയനായ തങ്ങള്‍ക്ക് പരലോകത്തില്‍ ഉന്നതമായ പദവികള്‍ നല്‍കി നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു' -അബ്ദുന്നാസിര്‍ മഅ്ദനി അനുസ്മരിച്ചു.

Next Story

RELATED STORIES

Share it