Latest News

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം; മതേതര കേരളത്തിന് തീരാനഷ്ടമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം; മതേതര കേരളത്തിന്  തീരാനഷ്ടമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
X

കോഴിക്കോട്: അഭിവന്ദ്യനായ ഹൈദരലി ശിഹാബ് തങ്ങളുടെ ദേഹവിയോഗം ജനാധിപത്യ മതേതര കേരളത്തിന് കനത്ത നഷ്ടമാണെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാരുണ്യത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു അദ്ദേഹം. സൗമ്യ മധുരമായ പെരുമാറ്റത്തിലൂടെ പരിചയപ്പെട്ടവരുടെ ഹൃദയം പിടിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അനുശോചന സന്ദേശത്തില്‍ മുല്ലപ്പള്ളി അനുസ്മരിച്ചു.

പൊതുജീവിതത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ നല്‍കിയ ഉപദേശ നിര്‍ദേശങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ സ്‌നേഹം ഏറ്റുവാങ്ങാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it