Latest News

യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്: എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു

യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്: എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു
X

കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയുമുള്‍പ്പെടെ കേസില്‍ നാലുപ്രതികളാണുള്ളത്. ചായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതിപട്ടികയിലുണ്ട്. സംഭവം നടന്ന് ആറുമാസത്തിനുശേഷമാണ് കുറ്റപ്പത്രം സമര്‍പ്പിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ വച്ചാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ പിടിയിലാകുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് എക്‌സൈസ് സംഘം ഫ്‌ലാറ്റില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് സംവിധായരും ഛായാഗ്രാഹകനും ഉള്‍പ്പെടെയുള്ളവര്‍ പിടിയിലാകുന്നത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടിരുന്നു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.

Next Story

RELATED STORIES

Share it