Latest News

ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
X

സുരേഷ് എന്ന സെല്‍വരാജ്


കഴക്കൂട്ടം: ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഷീബ എന്ന പ്രഭ (38)യെയാണ് ഭര്‍ത്താവ് സുരേഷ് എന്ന സെല്‍വരാജ് വെട്ടിക്കൊന്നത്. സെല്‍വരാജിനെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു.


പ്രഭ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സെല്‍വരാജ് റോഡിലിട്ട് കത്തികൊണ്ട് വെട്ടിയും കുത്തിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.




Next Story

RELATED STORIES

Share it