Latest News

അക്രമികളായ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ഭരണകക്ഷിയും ഹിന്ദു ദേശീയവാദി പാര്‍ട്ടിയുമായ ഭാരതീയ ജനതാപാര്‍ട്ടിയുടെ (ബിജെപി) കീഴിലുള്ള സര്‍ക്കാര്‍ നയങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയും മതന്യൂനപക്ഷങ്ങളെയും പ്രത്യേകിച്ച് മുസ്ലിംകളെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ്

അക്രമികളായ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്
X

ന്യൂയോര്‍ക്ക്: അക്രമികളായ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഇന്ത്യന്‍ ഭരണകൂടം പരാജയപ്പെടുവെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. ഭരണകക്ഷിയും ഹിന്ദു ദേശീയവാദി പാര്‍ട്ടിയുമായ ഭാരതീയ ജനതാപാര്‍ട്ടിയുടെ (ബിജെപി) കീഴിലുള്ള സര്‍ക്കാര്‍ നയങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയും മതന്യൂനപക്ഷങ്ങളെയും പ്രത്യേകിച്ച് മുസ്ലിംകളെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ്. 2019 ഓഗസ്റ്റില്‍, ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷമുള്ള ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ സ്വയംഭരണാധികാരം സര്‍ക്കാര്‍ അസാധുവാക്കുകയും ഫെഡറല്‍ ഭരണം നടത്തുന്ന രണ്ട് പ്രദേശങ്ങളായി വിഭജിക്കുകയും പൗരന്‍മാരെ തടഞ്ഞുവയ്ക്കുകയും ഇന്റര്‍നെറ്റ് നിയന്ത്രിക്കുകയും ചെയ്തു.

2019 ഡിസംബറില്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതികള്‍ വിവേചനപരമാണ്. ഇത് ദശലക്ഷക്കണക്കിന് മുസ്ലിംകളെ അസ്ഥിരപ്പെടുത്താനുള്ള നടപടിയാണ്. സാമൂഹിക പ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തകരെയും സമാധാനപരമായ വിമര്‍ശനം നടത്തുന്നവരെയും തീവ്രവാദ, ഭീകരവാദ,ം രാജ്യദ്രോഹ നിയമങ്ങള്‍ ചുമത്തി സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയാണ്. അതേസമയം അക്രമകാരികളായ ബിജെപി അനുകൂലികള്‍ക്കോ അക്രമത്തിന് പ്രേരിപ്പിക്കുന്ന ബിജെപി നേതാക്കള്‍ക്കോ എതിരെ ഇന്ത്യയില്‍ നടപടിയുണ്ടാകുന്നില്ലെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it