Latest News

മത്സ്യവില്‍പ്പനക്കാരിയെ കൈയേറ്റം ചെയ്തത് മനുഷ്യാവകാശ ലംഘനം; നഗരസഭാ സെക്രട്ടറിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി സെപ്റ്റംബര്‍ 10നകം ആറ്റിങ്ങല്‍ നഗരസഭാ സെക്രട്ടറി റിപോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു

മത്സ്യവില്‍പ്പനക്കാരിയെ കൈയേറ്റം ചെയ്തത് മനുഷ്യാവകാശ ലംഘനം; നഗരസഭാ സെക്രട്ടറിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ വഴിയോരത്ത് മീന്‍ വില്‍ക്കുകയായിരുന്ന അല്‍ഫോണ്‍സിയയെ കൈയേറ്റം ചെയ്ത സംഭവം മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി സെപ്റ്റംബര്‍ 10നകം ആറ്റിങ്ങല്‍ നഗരസഭാ സെക്രട്ടറി റിപോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കേസ് സെപ്റ്റംബര്‍ 15 ന് പരിഗണിക്കും.

ജനങ്ങള്‍ പലതരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്ന കൊവിഡ് കാലത്ത് കുടുംബം പുലര്‍ത്താന്‍ മീന്‍ വില്‍പ്പന നടത്തിയിരുന്ന സ്ത്രീയുടെ ജീവിത മാര്‍ഗ്ഗം നഗരസഭ ഉദ്യോഗസ്ഥര്‍ തടസ്സപ്പെടുത്തിയതായി ഉത്തരവില്‍ പറയുന്നു. അവര്‍ക്ക് ഭീമമായ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്. കുടുംബത്തിലെ ഏക വരുമാനക്കാരിയായ അല്‍ഫോണ്‍സിയയുടെ ശരീരത്തിന് പരിക്കേറ്റതായി മനസിലാക്കുന്നതായി ഉത്തരവില്‍ പറയുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Next Story

RELATED STORIES

Share it