Latest News

സൗദി വിമാനത്താവളത്തിനു നേരെ ഹൂഥി ആക്രമണം: വിമാനത്തിന് തീപ്പിടിച്ചു

സൗദി വിമാനത്താവളത്തിനു നേരെ ഹൂഥി ആക്രമണം: വിമാനത്തിന് തീപ്പിടിച്ചു
X

റിയാദ്: തെക്കന്‍ സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഹൂഥികള്‍ നടത്തിയ ആക്രമണത്തില്‍ വിമാനത്തിനു തീപ്പിടിച്ചു. തീ അണച്ചതായി സര്‍ക്കാര്‍ ഔദ്യോഗിക ടിവി ചാനലിലൂടെ അറിയിച്ചു. യെമനില്‍ നിന്നുള്ള ഹൂഥി വിമതര്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉച്ചരവാദിത്വം ഹൂഥികള്‍ ഏറ്റെടുത്തിട്ടില്ല.


ആക്രമണം നടത്താന്‍ അയച്ച രണ്ട് ഡ്രോണ്‍ വിമാനങ്ങള്‍ കഴിഞ്ഞ ദിവസം സൗദി അധികൃതര്‍ തടഞ്ഞിരുന്നു. യെമന്‍ സര്‍ക്കാരിന്റെ അവസാനത്തെ വടക്കന്‍ ശക്തികേന്ദ്രമായ മആരിബ് പിടിച്ചെടുക്കാനുള്ള ആക്രമണവും ഹൂഥികള്‍ പുനരാരംഭിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it