Latest News

ഗുണനപ്പട്ടിക തെറ്റിച്ചു; വയനാട്ടില്‍ ആദിവാസി വിദ്യാര്‍ഥിക്ക് ഹോസ്റ്റല്‍ വാര്‍ഡന്റെ മര്‍ദ്ദനം

വയനാട്ടിലെ നെന്‍മേനി ആനപ്പാറ ട്രൈബല്‍ ഹോസ്റ്റലില്‍ പഠിക്കുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്.

ഗുണനപ്പട്ടിക തെറ്റിച്ചു; വയനാട്ടില്‍ ആദിവാസി വിദ്യാര്‍ഥിക്ക് ഹോസ്റ്റല്‍ വാര്‍ഡന്റെ മര്‍ദ്ദനം
X

കല്‍പറ്റ: ആദിവാസി വിദ്യാര്‍ഥിക്ക് ഹോസ്റ്റല്‍ വാര്‍ഡന്റെ മര്‍ദ്ദനം. വയനാട്ടിലെ നെന്‍മേനി ആനപ്പാറ ട്രൈബല്‍ ഹോസ്റ്റലില്‍ പഠിക്കുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. ഗുണന പട്ടിക തെറ്റിച്ചെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. കുട്ടി ബത്തേരി ആശുപത്രയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ അനൂപിനെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചതായും പോലിസ് അറിയിച്ചു.

നിലം തുടക്കുന്ന മോപ്പുപയോഗിച്ചാണ് വാര്‍ഡന്‍ കുട്ടിയെ അടിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മര്‍ദ്ദനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥി നടക്കാന്‍ കഴിയാതെ ഹോസ്റ്റലില്‍ കിടക്കുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദന മാറാതായതോടെ കുട്ടി ഇക്കര്യം വീട്ടില്‍ അറിയിക്കുകയായിരുന്നു. പീന്നീട് വീട്ടില്‍ നിന്നും ആളെത്തി ചോദിച്ചപ്പോഴാണ് മര്‍ദ്ദിച്ച കാര്യം പുറത്ത് പറയുന്നത്. കുട്ടിയുടെ അച്ഛന്‍ മരത്തില്‍ നിന്നും വീണ് കിടപ്പിലാണ്. പഠിപ്പിക്കാന്‍ പണമില്ലാത്തതിനാലാണ് മകനെ ഹോസറ്റലില്‍ ആക്കിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. നേരത്തെയും ഹോസ്റ്റലില്‍ നിന്ന് തനിക്ക് മര്‍ദനം ഏറ്റിട്ടുണ്ടെന്ന് വിദ്യാര്‍ഥി പറഞ്ഞു.


Next Story

RELATED STORIES

Share it