ഡല്‍ഹിയിലെ കൊവിഡ് വാര്‍ഡുകളില്‍ സിസിടിവി കാമറ സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊവിഡ് വാര്‍ഡുകളില്‍ ഉടന്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
''ഡല്‍ഹിയിലെ കൊവിഡ് വാര്‍ഡുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുവഴി രോഗികളുടെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാനും കണ്ടെത്താനും പരിഹരിക്കാനും കഴിയും''- ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഡല്‍ഹിയിലെ ലോക് നായക് ജയപ്രകാശ് നാരായണന്‍ (എല്‍എന്‍ജെപി) ആശുപത്രി സന്ദര്‍ശിച്ച അമിത് ഷാ, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വീകരിച്ച ക്രമീകരണങ്ങള്‍ വിലയിരുത്തി. ഭക്ഷണം വിതരണം ചെയ്യുന്നതിന് കരുതലെന്ന നിലയില്‍ വേറെയും സംവിധാനങ്ങള്‍ വേണമെന്നും ഒരു ഭക്ഷ്യ വിതരണ കേന്ദ്രത്തില്‍ കൊവിഡ് ബാധിച്ചാല്‍ അടുത്ത കേന്ദ്രം ഉപയോഗിച്ച് ഭക്ഷ്യവിതരണം ഉറപ്പുവരുത്താമെന്നും ചീഫ് സെക്രട്ടറിയോട് പറഞ്ഞു.
ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ച ആരോഗ്യ വിതരണ സംവിധാനങ്ങള്‍ ആഭ്യന്തര മന്ത്രി പരിശോധിച്ചുവെന്നും അദ്ദേഹം അതില്‍ സന്തുഷ്ടനാണെന്നും ജീവനക്കാരെ അനുമോദിച്ചുവെന്നും എല്‍എന്‍ജെപി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍ പറഞ്ഞു.
''ആഭ്യന്തര മന്ത്രി എല്‍എന്‍ജെപി ആശുപത്രി ജീവനക്കാരുമായി സംസാരിച്ചു. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആശുപത്രിയെ കുറിച്ചുള്ള കുപ്രചരണങ്ങള്‍ക്ക് ചെവി കൊടുക്കേണ്ടെന്നും മന്ത്രി പറഞ്ഞു''- എഎപി എംപി സഞ്ജയ് സിങ് പറഞ്ഞു.
സംസ്ഥാനത്തെ കൊവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ കേന്ദ്രം ഇന്നു രാവിലെ സംസ്ഥാനത്തെ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു.
ഞായറാഴ്ച രാവിലെ ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ഡല്‍ഹി ലഫ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യോഗം ചേര്‍ന്നിരുന്നു. സംസ്ഥാനത്ത് രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിക്കാനായിരുന്നു യോഗം.
RELATED STORIES
ഇടമലയാര് ഡാം ഇന്ന് രാവിലെ 10 ന് തുറക്കും; പെരിയാറിന്റെ തീരത്ത്...
9 Aug 2022 1:42 AM GMTഎറണാകുളത്ത് ബോട്ടില് നിന്ന് യാത്രക്കാരന് കായലില് ചാടി
9 Aug 2022 1:31 AM GMTമഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്; 18 പേര് സത്യപ്രതിജ്ഞ ചെയ്യും
9 Aug 2022 1:26 AM GMTഗവര്‍ണര്‍ ഒപ്പുവച്ചില്ല; 11 ഓര്ഡിനന്സുകള് അസാധുവായി
9 Aug 2022 1:10 AM GMTജലനിരപ്പ് ഉയര്ന്നു; കക്കയം ഡാമില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു
9 Aug 2022 12:55 AM GMTആവിക്കല്തോട് പദ്ധതിക്ക് ബിജെപി പിന്തുണ; മേയറുടേത് നന്ദിപ്രകടനമോ ?...
8 Aug 2022 7:02 PM GMT